കുന്ദംകുളം: കാട്ടകാമ്പാൽ ഉത്സവത്തോടനുബന്ധിച്ചു നടന്നുവരാറുള്ള കാളീദാരിക സംവാദ രംഗകലയിലൂടെ നാൽപ്പതു വർഷത്തിലേറെയായി കാളിയായി രംഗത്തു വന്നിരുന്ന കാട്ടകാമ്പാൽ ചോലുത്ത് കല്ലാറ്റ് രാമക്കുറുപ്പിന് കഴിഞ്ഞ രണ്ടു് ഉത്സവത്തിലും രംഗത്തു വരാനായില്ല. തൊണ്ണൂറു കഴിഞ്ഞ അദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

ADVERTISEMENT

കാളികെട്ടിനു പുറമെ കളമെഴുത്ത് എന്ന അനുഷ്ഠാ കലയും അദ്ദേഹത്തിൻ്റെ ജീവിതവൃത്തിയായിരുന്നു. നാടകം, കഥാപ്രസംഗം എന്നീ രംഗത്തും പ്രവർത്തിച്ചു.

കുന്നംകുളം കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രാമക്കറുപ്പിന് ആദരവും സ്വീകരണവും നൽകാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ആയതിന് കേരള സംസ്ഥാന സ്വയംഭരണ വകുപ്പു മന്ത്ര ശ്രീ. എ സി മൊയ്തീൻ അദ്ധ്യക്ഷനായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ ജൂലായ് മാസം ആദ്യത്തിൽ അദ്ദേഹത്തിന് ആദരമായി പ്രശസ്തിപത്രവും ഫലകവും അൻപതിനായിരം (50,000/-) രൂപയിൽ കുറയാത്ത സാമ്പത്തിക ഉപഹാരവും നൽകണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന്, കുന്നംകുളം കഥകളി ക്ലബ്ബ് പ്രസിഡൻ്റ് വി കെ ശ്രീരാമൻ, സെക്രട്ടറി കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരി എന്നിവർ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here