തിരുവനന്തപുരം; കഴിഞ്ഞ രണ്ടു മാസത്തെ ബില്‍ കണ്ടവരെല്ലാം എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് ജോലി പോലും ഇല്ലാത്ത ഈ സമയത്ത് ഓരോ വീട്ടിലും കറന്റ്‌ ബില്‍ വന്നത് സാധാരണ വരുന്നതിലും കൂടുതല്‍ തുക. ലോക്ക് ഡൌണ്‍ കാരണം ജോലിക്ക് പോകാതെ വീട്ടിലിരുന്ന ഈ രണ്ടു മാസം കറന്റ്‌ ഉപയോഗം അല്‍പം കൂടി എന്നത് ശെരിതന്നെ പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് കഴിഞ്ഞ രണ്ടു മാസത്തെ ബില്‍ ഭൂരിഭാഗം വീട്ടുകാരും ബില്‍ അടക്കാതെ കാത്തിരുന്നു സര്‍ക്കാര്‍ എന്തെങ്കിലും ആനുകൂല്യം പ്രഖ്യാപിക്കും എന്നതിനാലാണ് കാത്തിരിക്കുന്നത് പക്ഷെ കേരളത്തിലെ എല്ലാ വീടുകളിലും ഇത്തരത്തില്‍ കറന്റ്‌ ബില്‍ കൂടുതല്‍ തന്നെയാണ് കാരണം വീട്ടില്‍ നിന്നും ആരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരുന്നത് കാരണം കറന്റ്‌ കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നു ചൂട് ആയത് കാരണം ഫാനുകളും എ സിയും ഉപയോഗിക്കേണ്ടി വന്നു ഇത് കാരണമാണു സാധാരണ വരുന്നതിലും മൂന്നിരട്ടി കൂടുതല്‍ ബില്‍ വന്നു എന്നാല്‍ ബില്‍ അടക്കാതെ കാത്തിരുന്നാവര്‍ക്ക് നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍ കറന്റ്‌ ബില്‍ മുഴുവനായും അടക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടി തുക അടക്കേണ്ട ആവശ്യമില്ല ഇതിന്‍റെ പകുതി മാത്രം അടച്ചാല്‍ മതിയാകും.

പിന്നീട് ജോലിക്ക് പോയി ജനജീവിതം സാധാരണ സ്ഥിതിയില്‍ ആകുന്ന സമയത്ത് മാത്രം ബാക്കി തുക കൂടി അടച്ചാല്‍ മതി. സാധാരണക്കാര്‍ക്ക് എന്തായാലും ഇതൊരു ആശ്വാസ വാര്‍ത്ത തന്നെയാണ് പതിനായിരം വരെ കറന്റ്‌ ബില്‍ വന്ന വീട്ടുകാരുണ്ട് കൂലിപ്പണി എടുത്തു ജീവിക്കുന്ന ആളുകളുടെ വീട്ടിലാണ് ഇങ്ങനെയൊരു ബില്‍ വന്നത് എന്നോര്‍ക്കണം. അതെ സമയം കടകളില്‍ ഇത്തരത്തില്‍ കൂടുതല്‍ ബില്‍ വന്നിട്ടുണ്ട് എങ്കില്‍ അതില്‍ സര്‍ക്കാര്‍ ഇടപെടുകയും ബില്‍ കുറക്കുകയും ചെയ്യും കാരണം ലോക്ക് ഡൌണ്‍ ആയതു കാരണം കടകള്‍ തുറക്കാറില്ല ഈ സാഹചര്യത്തില്‍ കറന്റ്‌ ബില്‍ കൂടുതല്‍ വരാന്‍ സാധ്യതയില്ല എന്നാണ് കണ്ടെത്തല്‍. എന്തായാലും ഇത്തരം തീരുമാനം ഒരുപാട് വീട്ടുകാര്‍ക്ക് വളരെ ആശ്വാസം ലഭിക്കുന്ന ഒന്ന് തന്നെയാണ്. ഈ വിവരം ഇന്നും അറിയാത്ത ഒരുപാട് ആളുകളുണ്ട് ഈ അറിവ് അവരിലേക്കും എത്തണം ഒരുപാട് പാവപ്പെട്ട ആളുകള്‍ക്ക് ആശ്വാസമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here