ഗുരുവായൂർ: ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഗുരുവായൂർ നഗരസഭ സൗകര്യമൊരുക്കി.

ADVERTISEMENT

നഗരസഭ ലൈബ്രറി കെട്ടിടത്തിൽ സജ്ജീകരിച്ച ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ നിർവ്വഹിച്ചു.

ടൈം ടേബിൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ചെയർ പേഴ്സൻ അറിയിച്ചു.

വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ , ഗുരുവായൂർ എ യു പി സ്കൂൾ പ്രധാനാധ്യാപികയായ പി ബി രാജി, ബ്ലോക്ക് റിസോഴ്സ് സെന്റർ പ്രതിനിധികളായ വിനീഷ് ജോയ്സ് , ബിജി ചാക്കോ,  മീന തോമസ്, ബിസി ജോർജ്ജ് എന്നിവർ പങ്കാളികളായിരുന്നു .

COMMENT ON NEWS

Please enter your comment!
Please enter your name here