ഗുരുവായൂർ: പാടശേഖകരസമിതികൾ , കർഷക സമിതികൾ നോക്കു കുത്തികളാവാതിരിക്കുക, ഉപ്പ് വെള്ള ഭീഷിണിയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയും 4 പഞ്ചായത്തുകളും – 5-6- 2020 ന് രാത്രി പുന്നയൂർ പഞ്ചായത്തിലെ അവിയൂർ കണ്ണഞ്ചിറ ഭാഗത്ത് കനോലി കനാലിലെ ചീർപ്പ് പൊട്ടി പുന്നയൂർ പഞ്ചായത്തിലെ 6, 8, വാർഡുകളെ വിഭജിക്കുന്ന കുരഞ്ഞിയൂരിലെ ദേശത്തോടായ “തച്ചിനിടവഴി” തോട്ടിലൂടെ ഉപ്പ് വെള്ളം കുട്ടാടൻ പാടത്തേക്ക് കയറിയത്. തടയിണകൾ മരപ്പലകൾ ഉപയോഗിച്ച് രണ്ട് ഭാഗവും അടച്ച് നടുവിൽ ചുവന്ന മണ്ണിട്ട് നികത്തിയാണ് വെള്ളത്തെ കെട്ടി നിറുത്തിയിരുന്നത് എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഓലകളും കമുകിൻ വാരികളും ഉപയോഗിച്ച് കെട്ടി കുറച്ച് ഭാഗം മാത്രം മണ്ണ് നിറക്കുന്ന അശാസ്ത്രീയ രീതിയാണ് വെള്ളം കയറാൻ പ്രധാന കാരണം എന്നാൽ ഇതിനരികിൽ ഒരു ഇരുമ്പ് ഷട്ടർ ഉണ്ട് അതിന് അറ്റകുറ്റപണികൾ പോലും ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്നു. LDF സർക്കാരിന്റെ കുട്ടാടൻ പാടം സമഗ്ര വികസന പദ്ധതി 2018ൽ പുന്നയൂർ പഞ്ചായത്ത് പരിധിയിലാണ് ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here