വടക്കേകാട്: ജീവനക്കാരന് കോവിഡ്; വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചു.
പുന്നയൂർക്കുളം:വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന് കോ വിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചിടാൻ തീരുമാനിച്ചതായി ആസ്പത്രി സൂപ്രണ്ട് അറിയിച്ചു. വെള്ളിയാഴ്ച ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ജീവനക്കാരന് പരിശോധന ഫലം പൊസിറ്റീവ് ആണെന്ന വിവരം തിങ്കളാഴ്ച വൈകീട്ടാണ് സി.എച്ച്.സി യിൽ ലഭിച്ചത്.ഇതേ തുടർന്ന് 45 ജീവനക്കാരിൽ പതിനഞ്ചുപേർക്ക് ആസ്പത്രിയിൽ തന്നെ ക്വാറന്റയ്ൻ സൗകര്യമൊരുക്കി .ബാക്കിയുള്ളവർ വീട്ടിലും ക്വാർട്ടേഴ്സിലുമായി ക്വാറന്റയിനിൽ പോകും.
ജില്ല മെഡിക്കൽ ഓഫിസറുടെ അനുമതിക്കു ശേഷമെ സി.എച്ച്.സി ഇനി
തുറന്നു പ്രവർത്തിക്കുകയുള്ളൂ.കോവിഡ് 19ൻ്റെ ഭാഗമായി തൃശൂർ ശക്തൻമാർക്കറ്റിലടക്കം
അന്യസംസ്ഥാനത്തു നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരടക്കമുള്ള ജീവനക്കാരെതെർമൽ സ്കാനിംങ് പരിശോധന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് ഈ ജീവനക്കാരനെന്നറിയുന്നു.കൂടാതെ ഇയാളുടെ അടുത്തബന്ധു ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്
ഇവിടങ്ങളിൽ നിന്നാകാം കോവിഡ് പിടിപ്പെട്ടതെന്ന് സംയിക്കുന്നു. ആശുപത്രി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച വാർത്ത അറിഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിലെത്തിയവരും ചികിത്സ തേടിയ രോഗികളും ആശങ്കയിലാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here