ഗുരുവായൂര്‍ വിവാഹ ഫോട്ടോ വിവാദം : ദേവസ്വത്തിന്‍റെ കുത്തകഅവകാശം പിന്‍വലിക്കണം; എ.കെ.പി.എ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ ചിത്രീകരിയ്ക്കുന്നതിന് ദേവസ്വം ഏര്‍പ്പാടാക്കിയ ഫോട്ടോഗ്രാഫര്‍ക്ക് മാത്രം അനുമതി നല്‍കിയത് തൊഴില്‍ നിഷേധമാണെന്നും, ഈ തീരുമാനത്തില്‍നിന്നും ദേവസ്വവും, ജില്ല ഭരണകൂടവും പിന്‍മാറി വധൂവരന്മാരോടൊപ്പം വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കും ഫോട്ടോയെടുക്കാനും, വീഡിയോ പകര്‍ത്താനുമുള്ള അവകാശം പുനസ്ഥാപിയ്ക്കണമെന്ന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി കെ.എ. അജീഷ്, ജില്ല സെക്രട്ടറി കെ.കെ. മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രോഗവ്യാപനവും, അതുമൂലം ലോക്ഡൗണും പ്രഖ്യാപിച്ചതോടെ ഈ തൊഴിലെടുത്ത് ജീവിയ്ക്കുന്ന ആയിരകണക്കിന് ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി രംഗത്തുള്ളവര്‍ പട്ടിണിയിലാണ്. തീര്‍ത്തും അശാസ്ത്രീയമായി ഒരു കാരണം പറഞ്ഞുകൊണ്ട് ജീവിയ്ക്കാനും, തൊഴിലെടുക്കാനുമുള്ള തങ്ങളുടെ അവകാശത്തെ ഇല്ലാതാക്കരുതെന്നും ഭാരവാഹികള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. ദേവസ്വത്തിന്റേയും, ജില്ല ഭരണകൂടത്തിന്റേയും ഈ നടപടി പിന്‍വലിച്ച് തങ്ങളുടെ അവകാശം പുനസ്ഥാപിയ്ക്കാത്തപക്ഷം, ശക്തമായ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഗുരുവായൂര്‍ ദേവസ്വവും, ജില്ലാഭരണകൂടവും ആയിരകണക്കിന് ഫോട്ടോഗ്രാഫര്‍മാരുടേയും, വീഡിയോഗ്രാഫര്‍മാരുടേയും ജീവിതോപാതിയ്ക്ക് തുരങ്കംവെയ്ക്കുന്ന തൊഴില്‍നിഷേധത്തിനെതിരെ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, ഗുരുവായൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 14-ജില്ല ഭരണസിരാ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഗുരുവായൂര്‍ മജ്ഞുളാല്‍ പരിസരത്ത് എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണ, ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എ. അജീഷ്, സെക്രട്ടറി കെ.കെ. മധുസൂദനന്‍, ജില്ല ജോ: സെക്രട്ടറി സലീം കല്ലൂര്‍, ചാവക്കാട് മേഖല സെക്രട്ടറി അരവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് സാമൂഹിക അകലംപാലിച്ചുകൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here