ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം. നാളെ ചെവ്വാഴ്ച (09/06/20) മുതൽ വിര്‍ച്വൽ ക്യൂ സംവിധാനത്തീലൂടെ മാത്രം. കോവിഡ് ലോക്ക ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം . മുൻകൂട്ടി ഓൺലൈൻ ബുക്കിംഗ് നടത്തിയ 600 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക . രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വയാണ് ദർശന സമയം . ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം അനുവദിക്കൂ. ജൂൺ 9 മുതൽ 13 വരെ വിർച്വൽ ക്യൂ പ്രകാരം സൗജന്യ ദർശനം നൽകാനുള്ള സംവിധാനം ദേവസ്വം ഒരുക്കിയിട്ടുണ്ട് . ഗുരുവായൂർ ദേവസ്വം വെബ്സൈറ്റായ www.guruvayurdevaswom.in മുഖേനെ ലഭിക്കുന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി സൗജന്യ ഓൺലൈൻ ദർശനം ബുക്ക് ചെയ്യാം.

ADVERTISEMENT

സൗജന്യ ദർശന ടോക്കണുകൾക്ക് ദയവായി ഇവിടെ ക്ലിക്കുചെയ്യുക

ബുക്കിംഗ് പെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യൂ ആർ കോഡ് അടങ്ങിയ ടോക്കൺ ഇ മെയിൽ വഴി ലഭിക്കും .ക്യു ആര്‍ കോഡ് അടങ്ങിയ ദര്‍ശന ടോക്കൺ പ്രിന്റ് , തിരിച്ചറിയൽ കാർഡ് എന്നിവയുമായി അനുവദിക്കപ്പെട്ട സമയത്തിന് 30 മിനിറ്റ് മുൻപ് കിഴക്കനടയിലെ കൂ കോപ്ലക്സിൽ റിപ്പോർട്ട് ചെയ്യണം. കോവിഡ് 19 പ്രതിരോധത്തിന് സർക്കാർ ഏർപ്പെടുത്തിയ സകല നിർദ്ദേശങ്ങളും വരുന്നവൻ പാലിക്കേണ്ടതാണ്. മൂന്ന് മീറ്റർ അകലം പാലിച്ചാണ് ഭക്തരെ അകത്തേ ക്ക് പ്രവേശിപ്പിക്കുക. ചെരിപ്പ്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിസരത്ത് കൊണ്ടുവരാൻ പാടില്ല. ദേവസ്വം വെബ്സൈറ്റ് വഴിയാണ് വഴിപാടുകളും ഭണ്ടാരത്തില്‍ നിക്ഷേപവും നടത്താൻ സൗകരും ഏർപ്പെടുത്തിയിട്ടുള്ളത്. വിര്‍ച്വൽ ക്യൂ വഴി അല്ലാതെ ദേവസ്വം ജീവനക്കാര്‍ അടക്കം ഒരാളെയും ദര്‍ശനത്തിന് അനുവദിക്കില്ല എന്ന് അഡ്മിനിസ്ട്രെറ്റര്‍ എസ് വി ശിശിര്‍ പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here