ഗുരുവായൂർ: വിദ്യാഭ്യാസത്തിന് ഓൺലൈൻ പഠനത്തിന് സാങ്കേതിക സൗകര്യമില്ലാത്ത തിരുവെങ്കിടo റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള നാലു് വിദ്യാർത്ഥികളുള്ള കുടുംബത്തിന് ബ്രദേഴ്സ് ക്ലബ്ബ് . ടിവിയും, അനുബന്ധ വേണ്ട കണക്ഷനും നൽകി. കേരള വിഷൻ കേബിൾ നെറ്റ് വർക്കാണ് ക്ലബ്ബൂമായി സഹകരിച്ച് സൗജന്യമായി കണക്ഷൻ നൽകിയത്.ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ. എം.രതീ ടീച്ചർ വിതരണം നിർവഹിച്ച് ടി.വിയിൽ -വിക്ടേഴ്സ്ചാനൽ ഓൺ ചെയ്ത് ഉൽഘാടനം നടത്തി.

വാർഡു് കൗൺസിലർ ശ്രീദേവി ബാലൻ മുഖ്യാതിഥിയായിരുന്നു മമ്മിയൂർഎൽ.എഫ്. കോൺവെന്റ് സിസ്റ്റർ മറിയ ജൂലിയറ്റ്, സിസ്റ്റർ റജീന, തിരുവെങ്കിടം എൽ .പി .സ്കൂൾ അധ്യാപിക .വി.ജെ – മറിയ, ക്ലബ്ബ് സെക്രട്ടറി രവി കുമാർ കാഞ്ഞുള്ളി, എൻ.പ്രദീപ്, ബാലൻ വാറനാട്ട്, സി.ഡി.ജോൺസൺ, ജോതിദാസ് കുടത്തിങ്കൽ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു.ശശി വാറനാട്ട്, പി.ശ്രീനാരായണൻ,പി.മുരളീധര കൈമൾ, ജോയ് തോമാസ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽക്കി.ക്ലബ്ബ് അംഗങ്ങളും, സുമനസ്സുകളുമായും പങ്ക് ച്ചേർന്ന് ഒരുക്കിയ ടി.വി.ചലഞ്ചിന്റെ ഭാഗമായിട്ടുള്ള ആദ്യ ടി.വി. വിതരണമാണു് ഇന്ന് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here