തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊറോണ. ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്ന് ജില്ലയില്‍ 26 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം വന്നത്. ഇതോടെ ജില്ലയിലെ കൊറോണ കേസുകളുടെ എണ്ണം 89 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് 107 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.സമ്ബര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം,പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കൊറോണ സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും,കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്