ഗുരുവായൂർ: ബിജെപി ഗുരുവായൂർ നഗരസഭ 35 വാർഡ് കമ്മിറ്റിയുടെ സ്നേഹോപഹാരം. വാർഡിൽ താമസിക്കുന്ന കണ്ടരാശ്ശേരി രാജീവിന്റെയും, താണപ്പറമ്പിൽ സന്ധ്യയുടെയും മക്കളായ അഞ്ജനയും ആഗ്‌നേയും അവരുടെ ഓൺലൈൻ പഠനം ഇനി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിർവഹിക്കും. നിർധനരായ ഇവരുടെ വീട്ടിൽ ടിവി പോലും ഇല്ലാത്ത അവസ്ഥയാണ്.സ്വന്തം മക്കളുടെ ഓൺലൈൻ പഠിപ്പിന് ഒരു നിവൃത്തിയും ഇല്ലാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് ബിജെപിയുടെ കൈത്താങ്ങ് ഇവരുടെ വിഷമം മനസ്സിലാക്കിയ
ബിജെപി ഗുരുവായൂർ നിയോജക മണ്ഡലം അധ്യക്ഷൻ അനിൽ മഞ്ചിറമ്പത്തും, പൂക്കോട് ഏരിയ പ്രസിഡന്റ് വിശ്വംഭരനും ചേർന്ന് അവർക്ക് ടെലിവിഷൻ നൽകി. ബൈജേഷ്, സതീഷ് പെരിങ്ങാവിൽ എന്നിവർ ടാറ്റ സ്കൈ കണക്ഷൻ നൽകി. ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, ഒബിസി മോർച്ച വൈസ് പ്രസിഡന്റ് ചെറുപറമ്പിൽ സിദ്ധാർത്ഥൻ, യുവമോർച്ച പൂക്കോട് ഏരിയ പ്രസിഡന്റ് പൊന്നരാശ്ശേരി മഹീഷ്, ജനറൽ സെക്രട്ടറി നിമൽദാസ് ചന്ദ്രൻ, വാർഡ് കൺവീനർ സതീഷ് പെരിങ്ങാവിൽ,ജോയിന്റ് കൺവീനർ ബൈജേഷ് ഷൈനേജ്, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here