ഗുരുവായൂർ: തൻ്റെ പാർട്ടി കോടതിയും, പോലീസ് സ്റ്റേഷനുമാണ് എന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയും സ്ഥിരമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്ന വനിതാ കമ്മീഷൻ ചെയർപേഴ്സൺ തൽസ്ഥാനത്തു തുടരുന്നത് സ്ത്രീ സമൂഹത്തിനു വെല്ലുവിളിയാണ്. ഭരണ ഘടനാ പദവിയിൽ തുടരുവാൻ ശ്രീമതി എം സി ജോസഫൈൻ യോഗ്യയല്ല എന്നും സ്ത്രീകൾക്ക് പാർട്ടിയിൽ നിന്നോ പാർട്ടിക്കാരിൽ നിന്നോ സംരക്ഷണം നൽകാൻ കഴിയുകയില്ല എന്നും അവർ തെളിയിച്ചിരിക്കുന്നതായും അഡ്വ നിവേദിത പറഞ്ഞു. പാർട്ടിയെ കോടതിയോടും നിയമ സംവിധാനത്തോടും ഉപമിച്ച അവർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. അതിനാൽ തന്നെ കേരള വനിതാ കമ്മീഷൻ ചെയർ പേഴ്സനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്നും അല്ലാത്ത പക്ഷം അവരെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്നും കാണിച്ചു ചീഫ് സെക്രട്ടറി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ഇമെയിൽ ആയി പരാതി അയച്ചതായും അറിയിച്ചു.
തൻ്റെ രാഷ്ട്രീയ പാർട്ടി കോടതിയും പോലീസ് സ്റ്റേഷനുമാണ് എന്ന് പറഞ്ഞു നിയമ സംവിധാനത്തെ വെല്ലുവിളിച്ച അവർ തുടരാൻ അനുവദിച്ചുകൂടാ എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അറിയിച്ചു.
നൂറുകണക്കിന് പരാതികൾ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഇമെയിൽ ആയി അയച്ചതായും അറിയിച്ചു. കൂടാതെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങളും മഹിളാ മോർച്ച നടത്തുകയുണ്ടായി..
പരാതിയിൽ മേൽ ഒരു പാർട്ടി ഭക്തയെ നീക്കം ചെയ്യുമെന്ന ചിന്തയൊന്നും ഉണ്ടായിട്ടല്ല. ഇതിലും വലിയ ലംഘനങ്ങൾ നടത്തിയവർ അതിനു മുകളിൽ ഇരിക്കുന്നുണ്ട് എന്നത് അറിയാഞ്ഞിട്ടരുമല്ല. തുടർന്നും പ്രതിഷേധങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും എന്നും ആദ്യപടിയായി ഈ രീതിയിൽ പ്രതികരിക്കുന്നത് എന്നും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത പറഞ്ഞു