ഗുരുവായൂർ: അർദ്ധ ജുഡീഷറി പദവി കൂടിയായ സംസ്ഥാന വനിതാ കമ്മീക്ഷൻ അദ്ധ്യക്ഷ എം . സി. ജോസഫ് ഫൈൻ തന്റെ സ്ഥാനത്തിന് നിരക്കാത്ത രീതിയിൽ നിയമസംഹിതകളെ പോലും അപഹാസ്യമാക്കി തരം താണ രാഷ്ട്രീയപ്രസ്താവന നടത്തിയ സാഹചര്യത്തിൽ കമ്മീഷന്റെ വിശ്വാസത നിലനിർത്തുവാൻ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ സർക്കാർ പുറത്താക്കണമെന്നു് ഗുരുവായൂർ മണ്ഡലം മഹിളാ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടി കാട്ടി മുഖ്യമന്ത്രിയ്ക്കും, നിയമ മന്ത്രിയ്ക്കും കത്ത് അയയ്ക്കുവാനും തീരുമാനിച്ചു.
മഹിളാമണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മേഴ്സി ജോയി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു. ഷൈലജ ദേവൻ, ബിന്ദു നാരായണൻ, പ്രിയാ രാജേന്ദ്രൻ, സൈനമ്പാ മുഹമ്മദുണ്ണി, ശ്രീദേവി ബാലൻ, സുഷാ ബാബു, പ്രമീളാ ശിവശങ്കരൻ , മീരാ ഗോപാലകൃഷ്ണൻ, ദീപാവിജയകുമാർ, സുജാതകരുമത്തിൽ എന്നിവർ സംസാരിച്ചു.