മലപ്പുറം: കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പള്ളികൾ തൽക്കാലം പ്രാർത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

സർക്കാർ പള്ളികൾ തുറക്കാൻ അനുമതി നല്‍കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്, ഗവ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിലെ പ്രാർത്ഥനകൾ നടത്തൽ പ്രായോഗികമല്ല. കോവിഡ് സമൂഹവ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളത്. ആയതിനാൽ പള്ളികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് എല്ലാ സംഘടനകൾക്കുമുള്ളതെന്നും തങ്ങൾ അറിയിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിം കോ-ഓഡിനേഷൻ കമ്മറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയ വിനിമയം നടത്തി എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here