ഗുരുവായൂർ: മാസങ്ങൾക്കു ശേഷം ഗുരുവായൂർ അമ്പലത്തിനു മുമ്പിൽ വിവാഹം നടത്താൻ വീണ്ടും അനുമതി നൽകിയപ്പോൾ ഫോട്ടോഗ്രാഫി തൊഴിലായി ചെയ്യുന്നവർക്ക് അതൊരു ഇരുട്ടടിയായിരിക്കുകയാണെന്ന് ഏറെ വിഷമത്തോടെ ഫോട്ടോഗ്രാഫർ കൂടിയായ നന്ദകുമാർ മൂടാടി പറയുന്നു.

ADVERTISEMENT

നന്ദകുമാർ മൂടാടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:-

ഒരു അടിയന്തരമായ സാഹചര്യത്തിൽ ആണ് ഈ പോസ്റ്റ്‌ ഇടുന്നത്. ഫോട്ടോഗ്രാഫി എന്ന തൊഴിൽ ചെയ്യുന്ന കൂട്ടുകാർക്കുവേണ്ടി ആണിത്. ഇന്നത്തെ കൊറോണ സാഹചര്യത്തിൽ പലതുകൊണ്ടും വിറങ്ങലിച്ചുനിൽകുന്ന ഈ കാലഘട്ടം ഫോട്ടോഗ്രാഫി തൊഴിലായി ചെയ്യുന്നവർക്ക്‌ ഒരു ഇടിവെട്ടായിട്ടാണ് ഗുരുവായൂരിൽ നടക്കുന്ന കല്യാണ ഫോട്ടോഗ്രാഫി പ്രശ്നം നമ്മുടെ മുന്നിൽ വന്നിരിക്കുന്നത്. നമുക്കല്ല ആർക്കും തന്നെ  ഒരു തരത്തിലും ന്യായികരിക്കാൻ കഴിയാത്ത ഒരു പരിഷ്‌കാരം. ഗുരുവായൂരിൽ നടക്കുന്ന കല്യാണങ്ങളുടെ പടം ദേവസ്വം നിശ്ചയിക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ എടുക്കാൻ അധികാരമുള്ളുവെന്നും അതിനു ഒരു എക്സ്ട്രാ ഫീസ് കൊടുക്കണമെന്നും. ഒരു കല്യാണ പാർട്ടി അവരുടെ ഇഷ്ടത്തിന് കഴിവുള്ളവരെയാണ് ഫോട്ടോ എടുക്കാൻ ഏൽപ്പിക്കുന്നത്. അവർക്കു അമ്പലത്തിലെ ചടങ്ങിന് മാത്രം മറ്റൊരാൾ എടുക്കുന്ന പടം അവരുടെ ആൽബത്തിൽ വെക്കാൻ പറ്റില്ല. പടം എടുക്കുന്നതിനു ഓരോരോ ഫോട്ടോഗ്രഫെർമാർക്കും അവരുടേതായ രീതി ഉണ്ട്. അതിൽ മറ്റൊരാൾ ഇടപെടുന്നതു അനുവദിക്കാൻ പറ്റില്ല. കാരണം അവരുടെ ബ്രാൻഡ് ക്യാമെറകൾ,  ലെൻസുകൾ മറ്റു ഉപകരണങ്ങൾ കൊണ്ടാണ് അവർ അവരുടേതായ രീതിയിൽ പടം എടുക്കുന്നത്. അതിൽ മറ്റൊരാൾ ഇടപെടുന്നതു ഒന്നുകൊണ്ടും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. ഒരു ആൽബത്തിന് ഒരു അച്ഛൻ മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ . ദേവസ്വം ഏൽപ്പിക്കുന്നവർ ഏത് ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നതെന്ന് പറയുന്നില്ല. ഫോട്ടോ എടുക്കുന്നതിൽ എത്ര പരിചയം ഉണ്ടെന്നു പറയുന്നില്ല. അഥവാ എന്തെങ്കിലും കാരണം കൊണ്ട് ഫോട്ടോ കിട്ടിയിട്ടില്ലെങ്കിൽ അതിന്നു എന്ത് പരിഹാരം കാണും എന്നും പറയുന്നില്ല. പിന്നെ എങ്ങനെ ഇവരെ ഫോട്ടോ എടുക്കാൻ  ഏൽപ്പിക്കും. ഞാൻ ഗുരുവായൂരിൽ നിന്ന്  എടുത്ത ഇതുവരെ ഒരു സ്ഥലത്തും കാണാൻ കഴിയാത്ത രണ്ടു പടങ്ങൾ ഇവിടെ ഇടുന്നു. ഒരാൾ ചെയ്യുന്നപോലെ മറ്റൊരാൾക്ക്‌ ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ചെയ്യാൻ പറ്റില്ല എന്നതിന് ഉള്ള ഉദാഹരണമാണ് ഈ ചിത്രങ്ങൾ. ഇങ്ങനെ എത്രയോ പേർ പലതരത്തിലുള്ള പടങ്ങൾ എടുക്കുന്നു. ഈ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയാണോ ഇത്തരം ഒരു നിയമം കൊണ്ടുവന്നത്. ഏത് ചാപ്പന്റെ തലയിൽ ഉദിച്ച ബുദ്ധി ആണ് ഇത്. ഏതായാലും അടുത്ത നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യാം. ഈ നിയമത്തിനു എതിരായി ശക്തമായി പ്രതികരിച്ചേ മതിയാവൂ. നിയമത്തിന്റെ വഴി നോക്കുക, ചില്ലി കാശിനുപോലും ഗതികിട്ടാത്ത ഒത്തിരി പേർ ഉണ്ട്. എല്ലാ ഫോട്ടോഗ്രാഫി സംഘടനകളും ഒത്തരുമിച്ചു പ്രതിഷേധം സംഘടിപ്പിക്കുക. ഇനി സമയം കളയരുത്. സീസൺ കഴിയാൻ പോകുന്നു. ഇത് ഇപ്പോൾ അനുവദിച്ചു കൊടുത്താൽ പിടിവിട്ടുപോകും. കൊറോണ എന്ന കാര്യം ആയിരിക്കും അവർ സൂചിപ്പിക്കുക. ഇത് എന്ന് വിട്ടുപോകുമെന്നു ആർക്കും ഐഡിയ ഇല്ല. ഒറ്റകെട്ടായി ഇതിന്ന് എതിരെ എല്ലാ ഫോട്ടോഗ്രാഫി സംഘടനകളും മുന്നോട്ടുവരും എന്ന് കരുതുന്നു. കല്യാണ പാർട്ടികളിലും സമ്മർദ്ദം ചെലുത്തണം. മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ടു എങ്ങനെയെങ്കിലും കാശു ഒപ്പിക്കാനാണ് ഈ നിയമം കൊണ്ടുവന്നവരുടെ പരിപാടി. പോലീസ് അധികൃതരോടും ജില്ലാ  കളക്ടർക്കും പരാതി കൊടുക്കുക. ഇന്നത്തെ ഫോട്ടോഗ്രാഫറുടെ സാഹചര്യം അവർക്കു മനസ്സിലാക്കി കൊടുക്കുക. ഇനി പെട്ടെന്നു വലിയ ചിലവില്ലാതെ ചെയ്യാൻ പറ്റിയ ഒരുകാര്യം പറയട്ടെ. പാവപെട്ട ഫോട്ടോഗ്രാഫർമാരുടെ ആപ് ഇളക്കിയ ഈ തീരുമാനം എടുത്തവർക്കും ഇതുമായി ബന്ധപ്പെട്ടവരുടെ പരിപ്പ് എടുക്കണമെന്ന് ഇതിനു അനുകൂലിക്കുന്നവർ ശ്രീകൃഷ്ണനോട് മനസ്സുരുകി പ്രാർത്ഥിക്കുക. മൂപ്പർ ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരും. ഈ പോസ്റ്റ്‌ കഴിയുമെങ്കിൽ ഷെയർ ചെയ്യുക. – നന്ദകുമാർ മൂടാടി ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here