ഗുരുവായൂർ: അന്ന് 1931ൽ അവര്‍ണ്ണന് നിഷേധിക്കപ്പെട്ട ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നു ഒന്നാം ഗൂരുവായൂർ സത്യാഗ്രഹ സമരമെങ്കിൽ ഇന്ന് അയിത്തം കല്പിക്കപ്പെട്ടിരിക്കുന്ന ഫോട്ടോഗ്രാഫി സമൂഹത്തിന് വേണ്ടിയാണ് രണ്ടാം ഗുരുവായൂർ സത്യാഗ്രഹത്തിന് വേദിയാവുന്നത്.

ആദ്യം കേന്ദ്ര ഗവൺമെൻറ് വന്ന് പാസ്പോട്ട് സൈസ്സ് ഫോട്ടോ എടുക്കാനുള്ള അവകാശം സ്വകാര്യ എജൻസികൾക്ക് നല്കി കൊണ്ട് ഈ മേഖലയേ തളർത്താൻ ശ്രമിച്ചു. പിന്നിട് വന്ന സർക്കാരുദ്യോഗസ്ഥരും, അദ്ധ്യാപകരും, ഇവൻറ് മേനേജ്മെൻറ്കളും, മട്രമോണിക്കാരനും ഞങ്ങളുടെ തൊഴിൽ തട്ടിയേടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇത്തരം പ്രതിസന്ധികളേയേല്ലാം നേരിടുന്ന ഈ മേഖലയിലേയ്ക്ക് സർക്കാരിൻ്റെ വക സ്കൂളുകളിൽ ക്യാമറകൾ നല്കി വിദ്യാർത്ഥികളുടെ ഫോട്ടോ എടുക്കുന്ന തൊഴിലും പോയി. സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി വായ്പ യേടുത്തും ഭാര്യയുടെ കെട്ടുത്താലി പണയപ്പെടുത്തിയും ക്യാമറയും മറ്റു ഉപകരണങ്ങളും വാങ്ങി ഉപജീവനം നടത്താൻ ശ്രമിക്കുന്നവൻ്റെ മേൽ ഇടി തീയേന്ന പോലെ ഈ സീസണിൽ കോറോണയും വന്നു പതിച്ചത്. എന്തു ചെയ്യണമെന്നറിയാതെ നില്ക്കുന്ന കാലത്ത് ലാഭ കണ്ണുമായി ഗുരുവായൂർ ദേവസ്വം ബോർഡ് ഫോട്ടോഗ്രാഫർമാർക്ക് അയിത്തം കല്പിച്ചിരിക്കുന്നു. ഈ തൊഴിൽ നിഷേധത്തിനെതിരെ ശക്തമായ പ്രതികരിച്ചില്ലങ്കിൽ വിവാഹ ഫോട്ടോഗ്രാഫി എന്ന മേഖല ഫോട്ടോഗ്രാഫർമാർക്ക് ആന്യമാവുമെന്നും. അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കാതെ സംഘടനാ വ്യത്യാസമില്ലാതെ പൊരുതാൻ തയ്യാറാവാൻ പ്രസാദ്സ്നേഹ ഫോട്ടോഗ്രാഫർമാരോട് ആഹ്വാനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here