സാമ്പത്തിക പ്രയാസത്തെ തുടർന്ന് കോഴിക്കോട് കക്കോടിയിൽ സ്വകാര്യബസ് ഡ്രൈവർ ജീവനൊടുക്കി.
സ്വകാര്യ ബസിലെ ഡ്രൈവറായ ചോയിബസാർ സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. ബസ് നിർത്തിയിടുന്ന ഒറ്റത്തെങ്ങിലെ ഷെഡിനടുത്ത് ഇന്ന് രാവിലെ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ADVERTISEMENT

ലോക്ക് ഡൗൺ നിയന്ത്രണത്തെ തുടർന്ന് ജോലിയില്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടുന്നു. ചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം അനുഭവിക്കുന്നതായി സന്തോഷ് പറഞ്ഞിരുന്നതായി സഹോദരൻ പ്രസാദ് പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവുണ്ടായിട്ടും സന്തോഷ് ഓടിക്കുന്ന ബസ് സർവീസ് തുടങ്ങിയിരുന്നില്ല. എന്നാൽ ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

COMMENT ON NEWS

Please enter your comment!
Please enter your name here