എംപീസ് ഹരിതം പദ്ധതിയുടെ ഭാഗമായി പുന്നയൂർ സെന്ന ഗ്രാമീണ വായനശാല തുടക്കമിട്ടു.
ടി.എൻ പ്രതാപൻ എംപി വിത്ത് നട്ട് ഉദ്ഘാടനം നിർവഹിച്ചു.
വടക്കേ പുന്നയൂരിൽ പ്രത്യേകം സജ്ജമാക്കിയ കൃഷിയിടത്തിലാണ് വിത്തിറക്കിയത്.
വാർഡ് മെമ്പർ ഉമ്മർ അറക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ് പ്രസിഡന്റ് ഫാസിൽ സ്വാഗതം പറഞ്ഞു. വടക്കേക്കാട് സി.ഐ സുരേന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. പ്രസ്തുത പരിപാടിയിലൂടെ പുന്നയൂരിന്റെ മണ്ണിൽ കാർഷിക സംസ്കാരം ഉയർത്തി കൊണ്ട് വരുക. മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ദൗത്യവുമായിട്ടാണ് സെന്ന വായനശാല അംഗങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
എംപീസ് ഹരിതം പദ്ധതിയുടെ നിയോജക മണ്ഡലം കോർഡിനേറ്റർ ഓ.കെ.ആർ മണികണ്ഠൻ, പഞ്ചായത്ത് കോർഡിനേറ്റർ മുനാഷ്, ശബീർ മാസ്റ്റർ, മുസാഫിർ, നസീബ് ഉമ്മർ, നിസാർ എന്നിവർ പങ്കെടുത്തു.
വായനശാല സെക്രട്ടറി ഷിബിൽ നന്ദി രേഖപ്പെടുത്തി.

എംപീസ് ഹരിതം പദ്ധതി പുന്നയൂർ പഞ്ചായത്ത് ഉൽഘാടനം മന്ദലാംകുന്ന് G.M.U. P School സ്ഥലത്ത് T.N.പ്രതാപൻ MP നിർവഹിച്ചു.
നിയോജക മണ്ഡലം കോഡിനേറ്റർ OKR മണികണ്ഠൻ അധ്യക്ഷത വഹിച്ചു, മണ്ഡലം കൺവീനർ മുനാഷ് മച്ചിങ്ങൽ ,ജില്ലാ പഞ്ചായത്ത് മെമ്പർ T.R. ആയിഷ ,വാർഡ് മെമ്പർ സീനത്ത് അഷറഫ്, PTA പ്രസിഡൻ്റ് ഷമീർ, ഹെഡ്മിസ്ട്രസ്, പൊതുപ്രവർത്തകരായ K K കാദർ, അസീസ് മന്ദലാംകുന്ന്,
KK ഷിബു, എന്നിവർ സംസാരിച്ചു.

“എംപീസ് ഹരിതം ” പദ്ധതി വടക്കേക്കാട് പഞ്ചായത്തിലും തുടക്കമായി
നായരങ്ങാടി സെൻ്ററിലെ ക്യഷിയിടത്തിൽ ബഹു: MP ശ്രീ TN പ്രതാപൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയം മുസ്തഫ അധ്യക്ഷയായി, ഹരിതം നിയോജക മണ്ഡലം കോഡിനേറ്റർ ഓ.കെ.ആർ മണികണ്ഠൻ,ശ്രീ ജോസ് വെള്ളൂർ, VKഫസലൂലാലി, NMK നമ്പീൽ ,അജയകുമാർ, ശ്രീധരൻ മക്കാലിക്കൽ, om മുഹമ്മദാലി, ,മണ്ഡലം കോർഡിനേറ്റർ ആൽബർട്ട് ,
P. കുഞ്ഞുമൊയ്തു, ഹസീബ്, മുബാറക്ക്, എന്നിവർ സംസാരിച്ചു,, മഞ്ഞൾ, പയർ, ഇഞ്ചി വർഗങ്ങൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ ക്യഷി ചെയ്യുന്നത്.


