തിരുവനന്തപുരം: ഇളവുകൾ പ്രഖ്യാപിച്ച് ലോക്ക് ഡൗൺ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടിൽ ശക്തനായ ഒരു വൈറസ്സിനോടാണ് നമ്മുടെ യുദ്ധമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പി ക്കണ്ടിവരുന്നു. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗ വ്യാപനം കമാതീതമായി വർദ്ധിക്കുന്നത് എന്ന കാര്യം ലോകത്ത് എല്ലായിടത്തും അനുഭവമാണ്. ജീവിതാവശ്യങ്ങൾക്കായി ഇളവുകൾ നൽകി പുറത്തിറങ്ങിയവർ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോൾ നമ്മുടെ സഹോദരർ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കണ്ടത്.

ADVERTISEMENT

കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന നമ്മുടെ സഹോദരങ്ങളിൽ ഭൂരിഭാഗം പേർക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരിൽ ചിലരെങ്കിലും ക്വാറന്റൻ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതിൽ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാൻ.

ഈ ഒരു ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി ഞങ്ങൾ നൽകുകയാണ്; രാഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓർമ്മിപ്പിക്കുന്നു.

അത്തരമൊരു സാഹചര്യം വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപ്രതികൾ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവർത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നിൽക്കേണ്ട അവസ്ഥ ഉണ്ടാവാൻ അനുവദിക്കരുത്.

ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐ.എം.എ.യുടെ സുചിന്തിതമായ അഭിപ്രായം.

COMMENT ON NEWS

Please enter your comment!
Please enter your name here