ഗുരുവായൂര്‍ : കോവിഡ് 19 കാലഘട്ടത്തിലും വാർത്തകൾ എത്തിക്കുന്നതിൽ വീഴ്ച വരുത്താത്ത മാധ്യമ പ്രവർത്തകർക്ക് Foodmazone ൻ്റെ സ്നേഹ കിറ്റ്. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ Foodmazone ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉല്‍ഘാടനം നാട്ടിക എം എല്‍ എ ഗീത ഗോപി നിര്‍വഹിച്ചു. Foodmazone എം ഡി പി ബി സുനില്‍ കുമാര്‍, ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍ പി എസ് അമല്‍, പ്രസ് ക്ലബ് പ്രസിഡന്റ് ജയകുമാര്‍, പ്രസ് ഫോറം പ്രസിഡന്റ് ലിജിത് തരകന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എം എല്‍ എ യുടെ വകയായി സാനിറ്റൈസറും വിതരണം ചെയ്തു 

LEAVE A REPLY

Please enter your comment!
Please enter your name here