തിരുവനന്തപുരം: സര്‍ക്കാര്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വാങ്ങാന്‍ സപ്ലൈകോയില്‍ ഈ മാസം 10 മുതല്‍ 15 വരെ സൗകര്യം ഏര്‍പ്പെടുത്തും. കിറ്റ് റേഷന്‍ കടയിലൂടെ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായാണ് ഈ സൗകര്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കിറ്റ് വാങ്ങേണ്ടവര്‍ റേഷന്‍ കാര്‍ഡുമായി സപ്ലൈകോ വിപണനശാലകളില്‍ എത്തണം.

കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം 87,28,806 കിറ്റുകള്‍ തയാറാക്കി. ഒരു കിറ്റിന് ശരാശരി 974.03 രൂപ വീതം ചെലവായി. കിറ്റ് വിതരണത്തിനു 756 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. അക്ഷയ കേന്ദ്രങ്ങളിലൂടെ ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് വിതരണം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡിലെ ഫോണ്‍ നമ്ബര്‍ പുതുക്കുന്നതിന് റേഷന്‍ കടകളിലോ അക്ഷയ കേന്ദ്രങ്ങളിലോ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here