ഗുരുവായൂർ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെ ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല തുറക്കുക. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ഇവിടെ പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്നമില്ല.

ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നതാണെന്ന് അറിയുന്നു.അതേസമയം ജൂണ് 15 മുതൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെര്‍ച്ച്വല്‍ ക്യൂ തുടങ്ങും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഒരു ദിവസം 600 പേര്‍ക്ക് ദർശനം നടത്താന്‍ കഴിയും. രാവിലെ ഒമ്പതര മുതൽ ഒന്നര വരെ ആയിരിക്കും പ്രവേശനം ഉണ്ടായിരിക്കുക . വി ഐ പി ദർശനം ഉണ്ടായിരിക്കുന്നതല്ല . ദർശനം ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നതാണെന്ന് അറിയുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം. വിശ്വാസികൾക്ക് വലിയമ്പലം വരെ മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. അന്നദാനവും മറ്റു വഴിപാടുകളും തൽക്കാലം ഇല്ല.

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. .ഇതര സംസ്ഥാനങ്ങലിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

LEAVE A REPLY

Please enter your comment!
Please enter your name here