ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ “സംസ്കൃതി ” കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിങ്ങപ്പുറം എ.കെ.ജി നഗർ മുതൽ റോഡിന്റെ വശങ്ങളിൽ ഫലവൃക്ഷ തൈക്കൾ നട്ടു. “Make A Cleaner And Greener Iringapuram” എന്ന പേരിൽ സെക്രട്ടറി ശ്രീ നിധിൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് വാർഡ് കൗൺസിലർ ഷെനിൽ സുകുമാരൻ ഉൽഘാടനം നിർവഹിച്ചു,
കർഷകശ്രീ ബാലൻ മാനന്തേടതു ആദ്യ തൈ നട്ടു പിനീട് ഹനീഫ, ബേബി, രാധാകൃഷ്ണൻ പൊറ്റയിൽ, വിജയൻ കരണംകോട്, സംസ്കൃതിയിലെ മെമ്പർമാർ എന്നിവർ ചേർന്ന് വൃക്ഷതൈകൾ നടീൽ നിർവഹിച്ചു.

”Make A Cleaner And Greener Iringapuram” സംരഭത്തിനും, സംസ്കൃതിക്കും എല്ലാ സഹായ സഹകരണങ്ങളും കൗൺസിലർ ശ്രീ ഷെനിൽ വാഗ്ദാനം ചെയ്തതോടൊപ്പം കൃഷിഭവനിൽ നിന്നും തൈകൾ എത്തിച്ചു തരുകയും ചെയ്തുവെന്നും സംഘാടകർ അറിയിച്ചു.