രാജ്യത്തെ അവസാന സൈക്കിൾ നിർമ്മാണ കേന്ദ്രവും അടച്ചുപൂട്ടി അറ്റ്‍ലസ് സൈക്കിൾ കമ്പനി

ദില്ലി: രാജ്യത്തെ അവസാന സൈക്കിൾ നിർമ്മാണ കേന്ദ്രവും അടച്ചുപൂട്ടി അറ്റ്‍ലസ് സൈക്കിൾ കമ്പനി. ദില്ലിക്കടുത്ത് സഹിബാബാദിലെ നിർമ്മാണ യൂണിറ്റാണ് അടച്ചത്. കമ്പനി താത്കാലികമായാണ് അടയ്ക്കുന്നതെന്നും കമ്പനിയുടെ പക്കലുള്ള അധിക ഭൂമി വിറ്റ് കിട്ടുന്ന 50 കോടി രൂപ ഉപയോഗിച്ച് വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നും സിഇഒ എൻപി സിങ് റാണ വ്യക്തമാക്കി. ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിനാണ് കമ്പനി രാജ്യത്തെ അവസാന നിർമ്മാണ യൂണിറ്റും അടച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന 431 ജീവനക്കാരെയും പിരിച്ചുവിട്ടു. എന്നാൽ ഇവർക്ക് 50 ശതമാനം അടിസ്ഥാന ശമ്പളവും ഡിഎയും വരും ദിവസങ്ങളിലും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ യൂണിറ്റാണ് അടച്ചത്. 1989 ലാണ് ഇത് തുറന്നത്. പ്രതിമാസം രണ്ട് ലക്ഷത്തോളം സൈക്കിൾ നിർമ്മിക്കാറുണ്ടായിരുന്നു ഇവിടെ. മുൻകൂർ നോട്ടീസ് നൽകാതെയാണ് നിർമ്മാണ പ്ലാന്റ് അടച്ചതെന്ന് ജീവനക്കാർ ആരോപിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here