തിരുപ്പതി ക്ഷേത്രം 11ന് തുറക്കും; ഒരു ദിവസം 6000 പേര്‍ക്ക് മാത്രം ദര്‍ശനം

ഹൈദരാബാദ്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച പ്രസിദ്ധമായ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിനായി തുറക്കും. 6000 പേരെ മാത്രമേ ഒരു ദിവസം അനുവദിക്കൂ. 10 വയസ്സില്‍ താഴെയുള്ളവരെയും 65ന് മുകളില്‍ ഉള്ളവരെയും അനുവദിക്കില്ല. മണിക്കൂറില്‍ 300 മുതല്‍ 500 വരെ ഭക്തര്‍ക്കാവും ദര്‍ശന സൗകര്യം. ഇതിനായി ക്യൂ കോംപ്‌ളക്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പുനര്‍ക്രമീകരിച്ചു.രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭക്തര്‍ക്ക് ദര്‍ശനമുണ്ടായിരിക്കില്ലെന്ന് തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ അറിയിച്ചത്.

അതേസമയം ക്ഷേത്രത്തിലെ പതിവ് പൂജകള്‍ക്ക് മുടങ്ങിയിരുന്നില്ല.രാജ്യത്തെ ആരാധനാലയങ്ങള്‍ കര്‍ശന ഉപാധികളോടെ ജൂണ്‍ എട്ട്, തിങ്കളാഴ്ച മുതല്‍ തുറന്നുകൊടുക്കുകയാണ്. രോഗം തീവ്രമായി നിലനില്‍ക്കുന്ന മേഖലകളില്‍ തുടര്‍ന്നും വിലക്ക് തുടരും. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിക്കുമ്‌ബോഴും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെ ഒട്ടേറെ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here