ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന്റെ പ്രധാന കവാടത്തിനു സമീപത്തെ ചായക്കടക്കാരൻ പ്രിയപ്പെട്ട കാദർക്ക വിടപറഞ്ഞതായി അറിഞ്ഞു. കോളേജിൽ കാന്റീൻ ഇല്ലാതിരുന്ന കാലത്ത് എല്ലാ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അഭയകേന്ദ്രമായിരുന്നു ഇവിടം. ആദ്യകാലത്ത് പെട്ടിക്കടയോടു ചേർന്ന ഓല മേഞ്ഞ ഷെഡ്ഡായിരുന്നു ഉണ്ടായിരുന്നത്. ഈയടുത്ത കാലത്താകണം ഇപ്പോൾ കാണുന്ന തകരഷീറ്റ് രൂപത്തിലേക്ക് മാറിയത്. ചിരി നന്നേ കുറഞ്ഞ കാദർക്ക എല്ലാവർക്കും നല്ല ചായയും എണ്ണപ്പലഹാരങ്ങളും നൽകി. ചായപ്പീടിക മറയാക്കി സിഗരറ്റു വലിച്ചിരുന്നവർ നിരവധിയായിരുന്നു. വിദ്യാർത്ഥികൾക്ക് മുഖം നോക്കാൻ ഒരു വലിയ കണ്ണാടി മുൻവശത്ത് കുറേക്കാലം ഉണ്ടായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ആ കണ്ണാടിയിലൂടെ എന്നെ തുറിച്ചു നോക്കിയ എന്റെ മുഖക്കുരുളെ ഓർത്തു നടുങ്ങിയ ഓർമ്മകൾ ഓടിയെത്താൻ കാദർക്കയുടെ മരണം വരെ കാത്തിരിക്കേണ്ടി വന്നു. ആദരാഞ്ജലികളോടെ…

ADVERTISEMENT

Jayan Edakkat

COMMENT ON NEWS

Please enter your comment!
Please enter your name here