ഗുരുവായൂർ ക്ഷേത്രദർശനത്തിന് ഓൺലൈൻ സംവിധാനം; ദിവസം 600 പേര്‍ക്ക് മാത്രം..

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വിര്‍ച്വൽ ക്യൂ സംവിധാനം ഒരുക്കി ദേവസ്വം . കോവിഡ് ലോക്ക ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം . മുൻകൂട്ടി ഓൺലൈൻ ബുക്കിംഗ് നടത്തിയ 600 പേർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക . രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വയാണ് ദർശന സമയം . ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം അനുവദിക്കൂ. ജൂൺ 9 മുതൽ 13 വരെ വിർച്വൽ ക്യൂ പ്രകാരം സൗജന്യ ദർശനം നൽകാനുള്ള സംവിധാനം ദേവസ്വം ഒരുക്കിയിട്ടുണ്ട് . ഗുരുവായൂർ ദേവസ്വം വെബ്സൈറ്റായ www.guruvayurdevaswom.in മുഖേനെ ലഭിക്കുന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി സൗജന്യ ഓൺലൈൻ ദർശനം ബുക്ക് ചെയ്യാം .

സൗജന്യ ദർശന ടോക്കണുകൾക്ക് ദയവായി ഇവിടെ ക്ലിക്കുചെയ്യുക

ബുക്കിംഗ് പെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യൂ ആർ കോഡ് അടങ്ങിയ ടോക്കൺ ഇ മെയിൽ വഴി ലഭിക്കും .ക്യു ആര്‍ കോഡ് അടങ്ങിയ ദര്‍ശന ടോക്കൺ പ്രിന്റ് , തിരിച്ചറിയൽ കാർഡ് എന്നിവയുമായി അനുവദിക്കപ്പെട്ട സമയത്തിന് 30 മിനിറ്റ് മുൻപ് കിഴക്കനടയിലെ കൂ കോപ്ലക്സിൽ റിപ്പോർട്ട് ചെയ്യണം , . കോവിഡ് 19 പ്രതിരോധത്തിന് സർക്കാർ ഏർപ്പെടുത്തിയ സകല നിർദ്ദേശങ്ങളും വരുന്നവൻ പാലിക്കേണ്ടതാണ് . മൂന്ന് മീറ്റർ അകലം പാലിച്ചാണ് ഭക്തരെ അകത്തേ ക്ക് പ്രവേശിപ്പിക്കുക . ചെരിപ്പ് . ബാഗ് , മൊബൈൽ ഫോൺ തുടങ്ങിയവ പരിസരത്ത് കൊണ്ടുവരാൻ പാടില്ല . ദേവസ്വം വെബ്സൈറ്റ് വഴിയാണ് വഴിപാടുകളും ഭണ്ടാരത്തില്‍ നിക്ഷേപവും നടത്താൻ സൗകരും ഏർപ്പെടുത്തിയിട്ടുള്ളത്. വിര്‍ച്വൽ ക്യൂ വഴി അല്ലാതെ ദേവസ്വം ജീവനക്കാര്‍ അടക്കം ഒരാളെയും ദര്‍ശനത്തിന് അനുവദിക്കില്ല എന്ന് അഡ്മിനിസ്ട്രെറ്റര്‍ എസ് വി ശിശിര്‍ പറഞ്ഞു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here