ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഉടൻ തന്നെ ഭക്തരെ പ്രവേശിപ്പിക്കും. പത്ത് വയസിന് താഴെയുള്ള കുട്ടികളെയും 65 വയസ് കഴിഞ്ഞ വയോധികരെയും ദര്‍ശനം നടത്താന്‍ അനുവദിക്കില്ല. ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. കൊടി മരത്തിന്‍റെ മുന്നില്‍ നിന്ന് ദര്‍ശനം നടത്തി അയ്യപ്പ ക്ഷേത്രത്തിന്‍റെ മുന്നില്‍ കൂടി തെക്കെ നടവഴി പ്രദിക്ഷണം കഴിഞ്ഞ്‌ ഭഗവതി കെട്ടു വഴി ഭക്തരെ പുറത്തേക്ക് വിടാനാണ് ധാരണ ആയിട്ടുള്ളത്. അണുനാശിനി ഉപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കിയ ശേഷം മാത്രമെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. തെര്‍മോ സ്കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ച് അസുഖ ബാധിതരല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമെ ദര്‍ശനം അനുവദിക്കൂ, ഭക്തര്‍ മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം, ചന്ദനമോ മറ്റ് പ്രസാദ ങ്ങളോ ലഭിക്കില്ല. വെള്ളിയഴ്ച കിഴക്കേ നട ദീപസ്തംഭ ത്തിന്‍റെ മുന്നില്‍ നിന്ന് തൊഴാന്‍ അനുവദിച്ചിരുന്നു. തൊഴുത് തെക്കെ നടപന്തല്‍ വഴിയാണ് പുറത്തേക്ക് വിട്ടിരുന്നത്. ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നതാണെന്ന് അറിയുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here