ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപം. സംഭവം പുറത്താകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവാഹ മണ്ഡപത്തിനടുത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹങ്ങള്‍ നടന്നത്. വിവാഹ മണ്ഡപത്തിനടുത്ത് സാമൂഹിക അകലം പാലിക്കാതെ കൂടി നിന്നാണ് പല വിവാഹങ്ങളും നടന്നത്. പത്ത് വയസ്സിന് താഴേയുള്ള കുട്ടികളേയും പ്രായമായവരേയും വിവാഹ മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു ദേവസ്വം അറിയിച്ചിരുന്നത്. എന്നാല്‍ പല വധു വരന്മാരുടെ പ്രായമായ അഛനും അമ്മയും വിവാഹ മണ്ഡപത്തില്‍ കയറിയിരുന്നു. മുതിര്‍ന്നവര്‍ ചെറിയ കുട്ടികളെ എടുത്ത് വിവാഹ മണ്ഡപത്തിന് സമീപം നില്‍ക്കുന്ന വീഡിയോകളും ഫോട്ടോകളും സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഇതേ സമയം മാധ്യമപ്രവര്‍ത്തകര്‍ വിവാഹ മണ്ഡപത്തിനടുത്തേക്ക് പ്രവേശിക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ദേവസ്വം നിശ്ചയിച്ച ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ തെറ്റിക്കുന്ന ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാനാണ് മാധ്യമ വിലക്കെന്നും ആക്ഷേപമുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here