ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിൽ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെത്തും. നിരവധി സന്നദ്ധ സംഘടനകളാണ് പുതുതായി ചാര്‍ട്ടര്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചത്. ജീവനക്കാരെ ഒഴിപ്പിക്കാന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിരവധി സ്ഥാപനങ്ങളും തീരുമാനിച്ചു.

വന്ദേഭാരത് മിഷന്‍ മുഖേനയുള്ള വിമാന സര്‍വീസുകള്‍ കുറയ്ക്കാതെ തന്നെ ചാര്‍ട്ടര്‍ വിമാനങ്ങളുടെ എണ്ണം ഉയര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട ആയിരങ്ങളാണ് കാത്തിരിപ്പ് തുടരുന്നത്. ദുരിതബാധിതരായ നൂറുകണക്കിനാളുകളാണ് നിത്യവും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റും കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here