ചാവക്കാട്: ആയോധന കലാകേന്ദ്രങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്ന് കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് മാസത്തോളമായി കളരികൾ അടഞ്ഞു കിടക്കുന്നതിനാൽ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാണെന്നും പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കളരി സംഘങ്ങൾ തുറക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സംസ്ഥാന പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here