ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഗ്രീൻ  സോണിലേക്ക് പദ്ധതിയുടെ  ഭാഗമായി മെട്രോ  ലിങ്ക്സ് ക്ലബ്ബ് ഗുരുവായൂർ നഗരസഭയിലെ  വിദ്യാലയങ്ങളിലും പ്രൈമറി ഹെൽത്ത് സെൻറർ കളിലും വൃക്ഷത്തൈ നട്ടു. ഗുരുവായൂർ ഗ്രീൻ  സോണിലേക്ക് പദ്ധതി ഉദ്ഘാടനം   ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി രതി  ടീച്ചർ ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു. പൂക്കോട് പ്രൈമറി ഹെൽത്ത് സെൻ്ററുകളിൽ വൃക്ഷത്തൈ ഡോക്ടർ റംസീന ഏറ്റുവാങ്ങി. ക്ലബ് പ്രസിഡണ്ട് ശ്രീ ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ചാവക്കാട് ഗവൺമെൻറ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ  ശ്രീമതി ബീന ടീച്ചർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ഉഷ ടീച്ചർ   കൗൺസിലർമാരായ ശ്രീ ആൻ്റോ തോമസ്, ശ്രീ ടി കെ  വിനോദ് കുമാർ, ലയൺസ് ക്ലബ് പ്രസിഡണ്ട് സി ഡി ജോൺസൺ, ജനറൽ സെക്രട്ടറി  രാജേഷ് ജാക്ക് ഭാരവാഹികളായ എം പി ഹംസക്കുട്ടി, ഗിരീഷ് ഗിവർ, ടി ഡി  വാസുദേവൻ, രതീഷ്  ഓ, പോളി ഫ്രാൻസിസ്, ഒ ജി രവീന്ദ്രൻ  തുടങ്ങിയവർ നേതൃത്വം വഹിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here