ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറേ നടയിൽ ഫലവൃക്ഷതൈ നട്ടു. തെളിനീരും തണലും എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്‌ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം.നൗഫൽ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുനാഷ് എം.പി, ജന.സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ ഷനാജ്, നിസാമുദ്ധീൻ, മണ്ഡലം പ്രസിഡന്റുമാരായ നവീൻ രവീന്ദ്രൻ, ഹിഷാം കപ്പൽ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കുന്ന തെളിനീരും തണലും പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശിവൻ പാലിയത്ത്, കോൺഗ്രസ് നേതാവ് കെ.പി.എ റഷീദ് എന്നിവർ വിവിധയിടങ്ങളിൽ ഉദ്‌ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ, ജന.സെക്രട്ടറി പി.കെ.ഷനാജ്, നേതാക്കളായ ബാബു സോമൻ, കെ.യു മുസ്താക്ക്, ജംഷീർ, വിഷ്ണു തിരുവെങ്കിടം, പി.എം റിയാസ്, ശ്രീനാഥ്‌, സുധീഷ് അബ്ദുൽ അസീസ്, എം.ജെ ജോഫിമോൻ, കൃഷ്ണപ്രസാദ്‌ എന്നിവർ നേതൃത്വം നൽകി.

COMMENT ON NEWS

Please enter your comment!
Please enter your name here