ചേറ്റുവ: കടപ്പുറം കർഷക കർമ്മ സേനയുടെ ഓഫീസ് ഉദ്ഘാടനം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി നിർവ്വഹിച്ചു. ഓഫീസിൽ സജീകരിച്ച കാർഷിക ഉൽപ്പന്നങ്ങളുടേയും, നടീൽ വസ്തുക്കളുടേയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ.അബൂബക്കർ ഹാജിയും, കർമ്മസേനയുടെ പ്രവർത്തനങ്ങളെ കുറിച്ച് കടപ്പുറം കൃഷി ഓഫീസർ പ്രദീപ് ബോധവൽക്കരണം നടത്തുകയും, ഫലവൃക്ഷ തൈകളുടെ നടൽ കർമ്മം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പുറം ബ്രാഞ്ച് മാനേജർ ദർഷൻ ഗോവിന്ദ് വാര്യർ നിർവ്വഹിക്കുകയും ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.യു. ഹുസൈൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി.വി. മൻസൂർ അലി, കർമ്മസേനാംഗങ്ങളായ വി.ഷംസുദ്ദീൻ, പി.എം.അബ്ദുൾ ജബ്ബാർ, പി.കെ.അബ്ദുൾ അസീസ്, കോനേടത്ത് മണി, പി.വി.അഷ്റഫ്, പി.ആർ. സദാനന്ദൻ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here