വടക്കേകാട്: ‌ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഭാരതീയ കർഷകമോർച്ച വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷ തൈ നടൽ തൊഴിയൂർ സെന്റ് ജോർജ് ഹൈ സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ശ്രീ A K ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കർഷകമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി ശ്രീ രതീഷ് തെക്കുംതല അധ്യക്ഷത വഹിച്ചു.
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ജോൺ മാസ്റ്റർ പറഞ്ഞു.
ആർ എസ് എസ് പുന്നയൂർക്കുളം ഖണ്ഡ് ബൗദ്ധിക് പ്രമുഖ് K പ്രവീൺ, ബിജെപി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് വെങ്കലത്ത്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് T മുകുന്ദൻ, ജനറൽ സെക്രട്ടറി K സുനിൽ യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി നിമേഷ് E S, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here