പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍. 365 ദിവസം കാലാവധി ലഭിക്കുന്ന 365 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. ബിഹാര്‍-ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരള, കൊല്‍ക്കത്ത-പശ്ചിമബംഗാള്‍, വടക്ക്-കിഴക്ക് മേഖല, ഉത്തര്‍പ്രദേശ് എന്നി സർക്കിളുകളിൽ ഈ പ്ലാൻ ലഭ്യമാണ്.

ADVERTISEMENT

ദിവസേന 250 മിനിറ്റ് വോയ്‌സ് കോള്‍, രണ്ട് ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നി ഓഫറുകൾ അറുപത് ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയുടെ പരിധി കഴിഞ്ഞാൽ ല്‍ 80 കെബിപിഎസിലേക്ക് വേഗം കുറയും ദിവസേന ലഭിക്കുന്ന 100 എസ്‌എംഎസുകള്‍ക്കൊപ്പം പേഴ്‌സണലൈസ്ഡ് റിങ് ബാക്ക് ടോണും ലഭിക്കും. അറുപത് ദിവസത്തിനു ശേഷം ഈ ഓഫറുകൾ അവസാനിച്ചാലും പ്ലാന്‍ വാലിഡിറ്റി ഒരു വര്‍ഷം നിലനിൽക്കും

COMMENT ON NEWS

Please enter your comment!
Please enter your name here