ചാവക്കാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീട്ടുവളപ്പിൽ മാവിൻ തൈ നട്ട് കെ.വി അബ്ദുൾഖാദർ എം.എൽ.എ. വരും തലമുറകളോടുള്ള കരുതലാണ് യഥാര്‍ത്ഥ പ്രകൃതി സ്നേഹമെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെെ ഓരോരുത്തരും നടുമ്പോള്‍ പ്രകൃതിയെ കൂടുതല്‍ ഹരിതാഭമാക്കുന്ന ദൗത്യം ശക്തിപ്പെടുകയാണ്. പച്ചക്കറികളും പഴങ്ങളും നമുക്ക് വേണ്ടത് നമ്മുടെ നാട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ കഴിഞ്ഞാല്‍ സമ്പദ്ഘടന ശക്തിപ്പെടുക മാത്രമല്ല ജനങ്ങളുടെ സ്ഥിതി മെച്ചമാവുമെന്നും പരിസ്ഥിതി ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇക്കാര്യങ്ങളാണെന്നും എം.എൽ.എ പറഞ്ഞു. ഭാര്യ സെറീനയോടെപ്പമാണ് കെ.വി അബ്ദുൾഖാദർ എം.എൽ.എ മാവിൻ തൈ നട്ടത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here