പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ സ്മൃതി വൃക്ഷം നട്ടു.

ഗുരുവായൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ മുൻ ചെയർമാനായിരുന്ന കെ മണി, മുൻ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായിരുന്ന സുരേഷ് വാര്യർ എന്നിവരുടെ സ്മരണ നിലനിർത്തുന്നതിനായി നഗരസഭ പരിസരത്ത്  സ്മൃതി വൃക്ഷം നട്ടുപിടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു .

സ്ഥിരം സമിതി അധ്യക്ഷരായ നിർമ്മല കേരളൻ, ടി എസ് ഷെനിൽ, എം പി ഷാഹിന, മുൻ ചെയർമാൻമാരായ ടി ടി ശിവദാസ്, വി എസ് രേവതി, മുൻ വൈസ് ചെയർമാൻ കെ പി വിനോദ്, കൗൺസിലർമാരായ ആന്റോ തോമസ്, ഹബീബ് നാറാണത്ത്, പ്രിയ രാജേന്ദ്രൻ  വിനോദ് കുമാർ, സുമതി ഗംഗാധരൻ, പി എസ് രാജൻ എന്നിവർ പങ്കാളികളായി.

guest
0 Comments
Inline Feedbacks
View all comments