ഗുരുവായൂർ: ഇതാണ് മലപ്പുറം… മലപ്പുറം കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്തിരിക്കൊപ്പം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തൈ നടുന്നു.
ആ തൈ വളർന്നൊരു വൃക്ഷമായി, പ്രകൃതിസ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണൽ വിരിക്കട്ടെ