ഗുരുവായൂർ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവാഹ ചടങ്ങുകൾ പുനരാരംഭിക്കും. ജൂണ്‍ 4 മുതല്‍ വിവാഹങ്ങള്‍ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. ആദ്യ ദിവസം വിവാഹങ്ങള്‍ക്ക് ആരും രജിസ്റ്റര്‍ ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് 9 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
ലോക്ഡൌണില് ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. മൂന്ന് മാസം വരെയാണ് മുന്‍കൂട്ടി രജിസ്ട്രേഷന് നടത്താന്‍ കഴിയുക.ഇത് വരെ 58 വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വി. വി ശിശിർ അറിയിച്ചു. ഒരു വിവാഹത്തിൽ 50 പേർക്ക് വരെ പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താനും അനുമതിയുണ്ട്.