ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഒരു മരം നടാം ഒരു നല്ല നാളെയ്ക്ക് വേണ്ടി “- പരിപാടിയുടെ ഭാഗമായി ഗുരുവായൂർ കിഴക്കെ നടയിൽ കുട്ടികളുടെ പാർക്കിന് പരിസരത്ത് മാവിൻ തൈകൾ നട്ടു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ടിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടും , തൃശൂർ എം.പി.ഹരിതം പദ്ധതിയുടെ നിയോജക മണ്ഡലം കോ-ഓഡിനേറ്ററുമായ ഒ.കെ.ആർ.മണികണ്ഠൻ മാവുകൾനട്ട് ഉൽഘാടനം ചെയ്തു.- ചടങ്ങിൽ പച്ചക്കറിവിത്തുകളും, ചെടികളും വിതരണം ചെയ്തു. ബ്ലോക്ക് കോൺസ്സ് വൈസ് പ്രസിഡണ്ട് ശശി വാറണാട്ട് വിത്തുകളുടെ വിതരണം മുൻ പ്രതിപക്ഷ നേതാവും, മാതൃകാ കർഷകനുമായ കെ.പി.റഷീദിന് നൽകി നിർവഹിച്ചു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസി ഡണ്ട് സ്റ്റീഫൻ ജോസ് ദിനാചരണ പ്രാധാന്യം പങ്ക് വെച്ചു.
കൗൺസിലർമാരായ പ്രിയാ രാജേന്ദ്രൻ, സുഷാ ബാബു, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.എം.വഹാബ്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ജോയ്, എന്നിവർ സംസാരിച്ചു. .ഒ.പി.ജോൺസൺ, ജോയ് തോമാസ് ,അഷറഫ് കൊളാടി, ഗീരീഷ് പാക്കത്ത്, ശശിധരൻ എൽ.ബി.എസ്; എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വന്നെത്തിയവർക്ക് എല്ലാം പച്ചക്കറിവിത്തുകളും, ഫലവൃക്ഷ തൈകളും നൽകി.