ഗുരുവായൂർ: വ്യവസായ മന്ത്രി ഇപി ജയരാജനെ ഇരുപത് വർഷം മുൻപ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ആർഎസ്എസ് – ബിജെപി പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

ADVERTISEMENT

2000 ഡിസംബർ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പാനൂർ എലാങ്കോട് കനകരാജിൻ രക്തസാക്ഷി ദിനപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡിസംബർ 12-ന് വൈകിട്ടോടെ ഇപി ജയരാജന് നേരെ ബോംബേറുണ്ടായത്.

COMMENT ON NEWS

Please enter your comment!
Please enter your name here