തിരുവനന്തപുരം: സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനേതാക്കളുമായി വീ‍ഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല പു​ന​സ്ഥാ​പി​ച്ചാ​ൽ വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. ആ​ൾ​ക്കൂ​ട്ടം രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ നി​ല​പാ​ടി​നോ​ട് എ​ല്ലാ​വ​രും യോ​ജി​ച്ചു. ഹി​ന്ദു, കൃ​സ്ത്യ​ൻ, മു​സ്ലിം വി​ഭാ​ഗ​ങ്ങ​ളോ​ട് വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്തി. വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​മെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്നാ​ലെ സം​സ്ഥാ​ന​ത്തെ കാ​ര്യം തീ​രു​മാ​നി​ക്കൂ. രോ​ഗ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​ൻ മ​ത​നേ​താ​ക്ക​ൾ മു​ന്നോ​ട്ടു​വ​ച്ച പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന് മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here