കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലകേരള, ലക്ഷദ്വീപ് തീരങ്ങളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച. ആയതിനാൽ മേൽ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ADVERTISEMENT

പ്രത്യേക മുന്നറിയിപ്പ്

04-06-2020 മുതൽ 06-06-2020 വരെ: മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.
07-06 -2020 & 08-06-2020 : മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.

04-06 -2020 & 05-06-2020 : വടക്ക് ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥയ്ക്ക് സാധ്യത.

07-06 -2020 മുതൽ 08-06-2020 വരെ വടക്ക് ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
പുറപ്പെടുവിച്ച സമയം: 1 pm 04/06 /2020

COMMENT ON NEWS

Please enter your comment!
Please enter your name here