ചാവക്കാട് : ചാവക്കാട് MRRM ഹൈസ്കൂൾ 1984- 1985 SSLC ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ചാരിറ്റി, സേവന പ്രവർത്തനങ്ങൾക്കായി രൂപികരിച്ച “Caring Handട” എന്ന സംഘടനയുടെ നേത്രത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപ്രത്രിയിലേക്ക് ആവശ്യമായ സർജിക്കൽ മാസ്ക്കുകൾ വിതരണം ചെയ്തു. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സംഘടന ഭാരവാഹികളായ. എം . പവിത്രൻ, കെ.പി. ഹരിലാൽ, നൗഷാദ് തെക്കുംപുറം എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ: പി.കെ.ശ്രീജക്ക് മാസ് ക്കുകൾ കൈമാറി ഹെൽത്ത് ഇൻസ്പെക്ടർ സി.വി.അജയകുമാർ, എ.എം. ജവഹർ, മനോജ് ടി ബാലൻ, സി.എ.പഞ്ചനാഥൻ, സി.കെ.ജയതിലകൻ. നഴ്സിംഗ് സൂപ്രണ്ട് ശേശമ്മ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here