ചാവക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലെ ഹോം ക്വാറന്റയിൻ ഒഴിവാക്കുക, ചാവക്കാട് നഗരസഭയിൽ സൗജന്യ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിൻ ആരംഭികുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചാവക്കാട് മണ്ഡലം 28വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃതത്തിൽ പുത്തൻകടപ്പുറം സെന്ററിൽ നിൽപ് സമരം സംഘടിപിച്ചു. വാർഡ് കൗൺസിലിർ സീനത് കോയ ഉത്ഘാടനം ചെയ്തു മണ്ഡലം ട്രെഷറർ സക്കീർ മുട്ടിൽ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഷമീം ഉമ്മർ, വാർഡ് പ്രസിഡന്റ് അസ്മത്തലി, ഹനീഫ, അനിത് എന്നിവർ സംസാരിച്ചു.