ഗുരുവായൂർ: മുനിസിപ്പാലിറ്റിയിലെ ചക്കംകണ്ടത്ത് 40 വർഷങ്ങളായി നിർമാണന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്ന അഴുക്കുചാൽ പദ്ധതിയുടെ പ്ലാന്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് BJP തൃശൂർ ജില്ലാ പ്രസിഡന്റ് Adv: K.K അനീഷ്കുമാർ ആവശ്യപ്പെട്ടു.
ചക്കംകണ്ടം കായൽ നികത്തി കണ്ടൽ കാടുകൾ നശിപ്പിച്ച് നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ചക്കംകണ്ടത്ത് ഇനി ഒരു പുതിയ പ്ലാന്റ് വേണ്ടെന്നും ഗുരുവായൂർ നഗരസഭയിലെ ഭരണപക്ഷവും,കോണ്ഗ്രെസ്സും ചേർന്നു ഗുരുവായൂരിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും തൈക്കാട് മേഘല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പ്ലാന്റ് സന്ദർശിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
‎BJP ജില്ലാ പ്രസിഡന്റ് Adv:K. K. അനീഷ്കുമാർ,ജില്ലാ ട്രേഷറർ സുജയ്‌ സേനൻ, ജില്ലാ സെക്രട്ടറി ശശി, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ്, പ്രവീൻ പറങ്ങനാട്, മനോജ് മാനിന, അനിൽ മഞ്ചിറമ്പത്ത്, ബിജു പട്ട്യാബുള്ളി,സുജിത്ത് പാണ്ടാരിക്കൽ,വിനോദൻ പാണ്ടാരിക്കൽ,സ്വനൂപ്, മനോജ്, ജയ പ്രകാശൻ, രവി,അഭിരാജ്, ശരത്ത്, മനീഷ് കുളങ്ങര, പ്രബീഷ് തിരുവെങ്കിടം, സന്തോഷ് പാലുവയ്, സുരേഷ്, സഹജൻ, സുബാഷ്,പ്രദീപ്, തുടങ്ങിയവർ പങ്കെടുത്തു..

LEAVE A REPLY

Please enter your comment!
Please enter your name here