ഗുരുവായൂർ: പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗുരുവായൂർ നഗരസഭ 16-ാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റി വാർഡിലെ വീടുകളിൽ ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുക്കളും , കോവിഡ് 19 ൻ്റെ ഭാഗമായി മാസ്കുകളും നൽകുവാൻ തീരുമാനിച്ചു,

ഇതിൻ്റെ ഔപചാരികമായ ഉൽഘാടനം പതിനാറാം വാർഡ് തുടങ്ങുന്ന LF കോളേജിൽ (കോളേജ് വാർഡ്)വെച്ച് ബഹു: MP ശ്രീ TN പ്രതാപൻ ലിറ്റിൽ ഫ്ലവർ കോളേജ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ മേരിക്ക് നൽകി നിർവഹിച്ചു, ചടങ്ങിൽ വാർഡ് പ്രസിഡൻ്റ് ശ്രീ N. വാസുദേവൻ അധ്യക്ഷനായി, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരസ്, 16-ാം വാർഡ് മുൻ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ശ്രീ ഓ.കെ.ആർ.
മണികണ്ഠൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ ബാലൻ വാറണാട്, മുൻ പ്രതിപക്ഷ നേതാവ് ശ്രീ KPA റഷീദ്, വാർഡ് ഭാരവാഹികളായ, ബാലചന്ദ്രൻ ചീരേടത്ത്, കെ.കെ.രഞ്ജിത്ത് ,സൈമൺ പാലൂസ്, R.വേണുഗോപാൽ, അനിൽ ചാമുണ്ഡേശ്വരി, സുരേഷ്, അശോകൻ പാക്കത്ത് ,ക്യഷ്ണൻകുട്ടി,എന്നിവർ സംസാരിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here