ഗുരുവായൂർ നഗരസഭ കൗൺസിലർ സി അനിൽകുമാറിന് സൈക്കിള്‍ ദിനത്തില്‍ ആദരം..

ഗുരുവായൂര്‍ : അന്താരാഷ്ട്ര സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കൗൺസിലർ സി അനിൽകുമാറിന് ചെയർപേഴ്സൺ എം രതി യുടെ നേതൃത്വത്തിൽ ആദരിച്ചു . ദേവസ്വം ജീവനക്കാരൻ കൂടിയായിരുന്ന അനിൽ കുമാർ 40 വർഷത്തോളമായി പ്രാദേശിക യാത്രകൾക്ക് സൈക്കിൾ മാത്രമാണ് ഉപയോഗിക്കുന്നത് . വീട്ടിൽ കാറും ടു വീലറും ഒക്കെ ഉണ്ടെങ്കിലും സൈക്കിളിനോടുള്ള പ്രിയം വഴിയിലുപേക്ഷിച്ചില്ല . ആരോഗ്യ സംരക്ഷണം സാമ്പത്തിക ലാഭം പ്രകൃതി സൗഹൃദം തുടങ്ങി നിരവധി ഗുണങ്ങൾ സൈക്കിൾ ഉപയോഗം കൊണ്ടുള്ളതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , ഷൈലജ ദേവൻ , ടി എസ് ഷെനിൽ , കൗൺസിലർമാരായ ആന്റോ തോമസ് , സുഷ ബാബു , സുനിത അരവിന്ദൻ , പ്രിയ രാജേന്ദ്രൻ , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button