ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ  കോവിഡ്- 19 ൻ്റെ അവലോകന യോഗം എം.എൽ.എ അബ്ദുൾ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ നഗരസഭ സെക്രട്ടറി സ്വാഗതം പറഞ്ഞു.

ADVERTISEMENT

യോഗത്തിലെ നിർദേശങ്ങൾ താഴെ ചേർക്കുന്നു.

ഇൻസ്റ്റിറ്റ്യൂഷണൽ  കോറൻ്റൈൻ കേന്ദ്രങ്ങളാക്കാൻ സൗകര്യമുള്ള വീടുകൾ, കെട്ടിടങ്ങൾ എന്നിവ പരിശോധിച്ച് ലിസ്റ്റ് ചെയ്യുന്നതിന് ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണം.

വിദേശത്തു നിന്ന് വരുന്ന മലയാളികൾ, അന്യസംസ്ഥാനത്ത് നിന്നും വരുന്ന കേരളീയർ എന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വളണ്ടിയർമാരുടെ സേവനം ലഭിക്കാത്തത് സംബന്ധിച്ച് റവന്യു ഡിപ്പാർട്ട്മെന്റ് കളക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.

ഹോം കാെനൻ്റെനിൽ പോകുന്നവരെ ആരോഗ്യ വകുപ്പും, മുനിസിപ്പൽ ആരോഗ്യ  പ്രവർത്തകരും , പോലീസുകാരും നിരന്തരം ബന്ധപ്പെടുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചു.

ഇൻസ്റ്റിറ്റ്യൂഷണൽ കോറൻ്റെനിലേക്ക്  വരുന്ന NRI കളുടെ വിവരങ്ങൾ മുൻകൂട്ടി കൃത്യതയോടെ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നതിന് തിരുമാനിച്ചു.

RRT കളുടെ പ്രവർത്തനം ചലനാത്മകവും സജീവമാക്കുന്നതിനും തീരുമാനിച്ചു.

വളണ്ടിയർമാരുടെ കുറവ് പരിഹരിക്കുന്നതിന് നഗരസഭാ തലത്തിൽ യുവജന സംഘടനകളെ വിളിച്ച് യോഗം ചേരുന്നതിന് തീരുമാനിച്ചു.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് സിം കാർഡ് ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടമാ അറിയിക്കുന്നതിന് തീരുമാനിച്ചു.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി. രതി ടീച്ചർ, വൈസ് ചെയർമാൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പോലീസ് ഉദ്യോഗസ്ഥർ, തഹസിൽദാർ, മെഡിക്കൽ ഓഫീസർമാർ, നഗരസഭ ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here