ഗുരുവായൂർ: മുരിങ്ങയിലപ്പൊട്ടിയ്ക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ ദേവസ്വം ജീവനക്കാരൻ കാൽ വഴുതി വീണ് മരണപ്പെട്ടു . ദേവസ്വത്തിലെ ഡ്രൈവര്‍ താമരയൂര്‍ ക്വാര്‍ട്ടേഴ്സില്‍ തിരുത്തിയില്‍ പറമ്പ് വീട്ടില്‍ നാരയണന്‍ മകന്‍ കണ്ണന്‍( 47) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ശ്രീകൃഷ്ണ ഹൈസ്ക്കൂളിന് സമീപത്തെ കെട്ടിടത്തിന്റെ സെൻ സൈഡിൽ കയറി സമീപത്തെ മുരിങ്ങ മരത്തിൽ നിന്നും ഇലപ്പൊട്ടിയ്ക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ച് താഴെ വീണ കണ്ണനെ ചാവക്കാട് ഹയാത്ത്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ധ്യയാണ് ഭാര്യ. മക്കള്‍: മുരളി കൃഷ്ണന്‍, ദേവിക കണ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here